Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiGo Flight

പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം; ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ഹൈ​ദ​രാ​ബാ​ദ്: പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ൽ ഇ​റ​ക്കി. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ല​ഗേ​ജ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ച്ച​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ല​ഗേ​ജ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​വ​ർ ബാ​ങ്കി​ന്‍റെ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. തീ ​പ​ട​ർ​ന്ന​തോ​ടെ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ യാ​ത്ര​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

തു​ട​ർ​ന്ന് കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

Kerala

ക​ന​ത്ത​ മ​ഴ: ഇ​ൻ​ഡി​ഗോ​ വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി​​​​യി​​​​ൽ ക​​​​ന​​​​ത്ത​​​​മ​​​​ഴ പെ​​​​യ്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി-​​​​കൊ​​​​ച്ചി വി​​​​മാ​​​​നം കോ​​​​യ​​​​മ്പ​​​​ത്തൂ​​​​രി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ 8.10ന് ​​​​കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണ് പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന് തി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​മാ​​​​നം 10.35ന് ​​​​കൊ​​​​ച്ചി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി ഡ​​​​ൽ​​​​ഹി​​​​ക്കു സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി. വി​​​​മാ​​​​നം തി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ല​​​​ച്ചു. 184 യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​ക്കു പോ​​​​കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

National

പ​റ​ന്നു​യ​രാ​നാ​യി​ല്ല, എ​മ​ര്‍​ജ​ന്‍​സി ബ്രേ​ക്കി​ട്ട് ഇ​ന്‍​ഡി​ഗോ വി​മാ​നം; വ​നി​താ എം​പി ഉ​ള്‍​പ്പെ​ടെ 151 യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ല​ക്നോ: യു​പി​യി​ലെ ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ഡി​ഗോ വി​മാ​നം അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന് രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​റ​ന്നു​യ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

റ​ണ്‍​വേ അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ടേ​ക്ക് ഓ​ഫി​ന് സാ​ധി​ക്കാ​താ​യ​തോ​ടെ അ​പ​ക​ടം മു​ന്നി​ൽ ക​ണ്ട പൈ​ല​റ്റ് റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റാ​തെ എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ട്ട് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി​യും യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ഡിം​പി​ൾ യാ​ദ​വ് അ​ട​ക്കം 151 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Latest News

Corehub Up